'മികച്ച ബന്ധങ്ങൾ ആരംഭിക്കുന്നത് സൗ‌ഹൃദങ്ങളിൽ നിന്നാണ്, വേർ‌പിരിയാൻ സാഹചര്യങ്ങൾ ഉണ്ടായിട്ടു അതിജീവിച്ചു'; പ്രണയ‌ദിനത്തിൽ നവീനോട് ഭാവന

ഇൻസ്റ്റാഗ്രാമിലാണ് ഭാവന കുറിപ്പ് എഴുതിയത്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (13:22 IST)
പ്രണയദിനത്തിൽ ഭർത്താവ് നവീന് എഴുതിയ കുറിപ്പാണ് സമൂഹ‌മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ഭാവന കുറിപ്പ് എഴുതിയത്.

ഭാവനയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:-

2011ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്‍റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു.

വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള്‍ പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :