ആ കൈകൾ ആരുടേതെന്ന് വെളിപ്പെടുത്തി നൂറിൻ; യഥാർഥ ചിത്രം പങ്കു‌വെച്ച് താരം

സംഭവം വലിയ ചർച്ചയായതോടെ സത്യാവസ്ഥ തുറന്നു‌പറയുകയാണ് നൂറിൻ.

റെയ്‌നാ തോമസ്| Last Updated: തിങ്കള്‍, 13 ജനുവരി 2020 (09:34 IST)
നടി നൂറിൽ ഷെരീഫ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ആരാധകർക്കിടയിലും സിനിമാലോകത്തും ഏറെ ചർച്ചയായിരുന്നു. കൈകോർത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറിൽ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു.

സംഭവം വലിയ ചർച്ചയായതോടെ സത്യാവസ്ഥ തുറന്നു‌പറയുകയാണ് നൂറിൻ. ഒരു പുരുഷന്റെ ഹാൻഡ് മേക്കപ്പ് അനുകരിക്കാൻ ശ്രമിച്ചതായിരുന്നു ഞാൻ. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാൻ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാൻ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്നു‌പറയുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്- നൂറിൽ കുറിച്ചു.

ഒരു പുരുഷന്റെ കൈ പോലെ തോന്നിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നൂറിൽ പങ്കു‌വെച്ചത്. എന്റെ ജീവിതത്തിൽ നീയുള്ളതിനാൽ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോടെ നമ്മളെ‌ക്കുറിച്ച് വിളിച്ചു പുറയുന്നതിന്റെ അവേശത്തിലാണ് ഞാൻ';- ഇതായിരുന്നു ചിത്രത്തിനൊപ്പമുണ്ടായുരുന്നു കുറിപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :