റെയ്‌നാ തോമസ്|
Last Modified ഞായര്‍, 26 ജനുവരി 2020 (16:17 IST)
മലയാള സിനിമയിലെ പവർ കപ്പിൾസ് എന്ന ടാഗിന് ഉടമകളാണ് പൃഥ്വിരാജും സുപ്രിയാ മേനോനും. എല്ലാ വിഷയത്തിലും വ്യക്തമായ നിലപാടുള്ളവരാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. പ്രിയപ്പെട്ട നിമഷങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുപ്രിയ മേനോൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നിര്‍മ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിലാണ് താരവും താരപത്നിയും തിളങ്ങിയിരിക്കുന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്. ഇപ്പോഴിതാ വളരെ മനോഹരമായ തന്റെ താടിക്കാരനൊപ്പമുള്ളചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.