ഇടവേളയ്ക്ക് ശേഷം വീണ്ടും വർധന: പെട്രോൾ വില 93 ലേയ്ക്ക്

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (07:20 IST)
രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ 81 പൈസയായി വർധിച്ചു. ഡീസലിന് 87 രൂപ 38 പൈസയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ പെട്രോൾ വില 91 രൂപ 20 പൈസയായി. 85 രൂപ 86 പൈസയാണ് ഡീസലിന്റെ വില. മധ്യപ്രദേശിലെയും രജസ്ഥാനിലെയും ചില ഉൾപ്രദേശങ്ങളിൽ പെട്രോളിന്റെ വില 100 കടന്നു. ഫെബ്രുവരി ഒൻപതുമുതലുള്ള കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിന് 3.63 രൂപയും, ഡീസലിന് 3.83 രൂപയുമാണ് വർധിച്ചത്. രണ്ടാഴ്ചയോളം തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രണ്ടുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. പിന്നിടാണ് വില വീണ്ടും വർധിപ്പിച്ചിരിയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :