അനുബന്ധ വാര്‍ത്തകള്‍
- കൂൺ ഇഷ്ടമാണോ ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞോളു !
- സ്വന്തം താൽപര്യം നോക്കി മാത്രമേ ഈ നക്ഷത്രക്കാർ മറ്റുള്ളവരുമായി ഇടപെടു !
- ഇലക്ട്രിക് സ്കൂട്ടർ നിർമ്മിയ്ക്കാനൊരുങ്ങി കേരള ഓട്ടൊമൊബൈൽസ് ലിമിറ്റഡ്
- ഹൈക്കമാൻഡ് അനുവദിയ്ക്കണം: കാപ്പനെ യുഡിഎഫ് ഘടകക്ഷിയാക്കുന്നതിൽ തിരുമാനമായില്ല
- കേട്ടുകേൾവിയില്ലാത്ത തീരുമാനം: ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനൽകാത്തതിൽ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
ഇന്ധന വില വർധന 11 ആം ദിവസം; പെട്രോൾ വില 92 രുപയിലേയ്ക്ക്
പതിവ് തെറ്റാതെ പതിനൊന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 71 പൈസയായി വർധിച്ചു. 86 രൂപ 27 പൈസയാണ് ഡീസലിന്റെ വില. ഈ മാസം മാത്രം 3.92 രൂപയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 3.52 രൂപ ഡീസലിനും വർധിപ്പിച്ചു. രാജ്യത്ത് പെട്രോൾ വില അതിവേഗം കുതിയ്ക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോൾ വില 100 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ 100 രൂപ 13 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മുംബൈയിൽ പെട്രോൾ വില 96ൽ എത്തി. ഇവിടെ ഡീസൽ വില 90 നോട് അടുക്കുകയാണ്. രാജ്യാന്തര വിപണിയിൽ ആസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും രൂപയുടെ മൂല്യത്തിൽ സംഭവിച്ച ഇടിവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധന വില വർധിപ്പിയ്ക്കുന്നത്.