എൽ ഐ സി; 218 ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15

ചിപ്പി പീലിപ്പോസ്| Last Modified ശനി, 14 മാര്‍ച്ച് 2020 (15:11 IST)
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 218 ഒഴിവുകൾ. അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (സ്പെഷലിസ്റ്റ്), അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് അവസരം. ഓൺലൈൻ ആയി അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 15ആണ്.

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ സിവിൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ട്, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ– എംഇപി എൻജിനീയർ വിഭാഗങ്ങളിൽ 50 ഒഴിവുകളും അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വിഭാഗത്തിൽ ഐടി, ചാർട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വേറിയൽ, രാജ്ഭാഷ, ലീഗൽ എന്നീ വിഭാഗങ്ങളിൽ 168 ഒഴിവുകളുമാണ് ഉള്ളത്.

32795 മുതൽ 62315 രൂപ വരെയാണ് ശമ്പളം. 21– 30 വയസിനുള്ളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :