ചിപ്പി പീലിപ്പോസ്|
Last Modified ശനി, 14 മാര്‍ച്ച് 2020 (12:43 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ കുത്തനെയുള്ള ഇടിവാണ് കണ്ടത്. ഇന്ന് വീണ്ടും വില കുറഞ്ഞു. 280 രൂപ കുറഞ്ഞ് പവന് 30,280 രൂപയായി. പവന് 1200 രൂപയാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ഇതിനു പിന്നാലെ
സ്വർണവില വീണ്ടും കുറഞ്ഞത്.
ഒരു
പവൻ സ്വർണത്തിനു രണ്ട് ദിവസം മുൻപ് വരെ വില 31,800 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 30,2800 രൂപയിലേക്ക് എത്തി നിൽക്കുന്നത്. ഗ്രാമിന് 3790 രൂപയും. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്.
മാർച്ച് ആറാം തിയതി മുതൽ ഒൻപതാം തിയതി വരെ 32,320 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് 32,000 ആയിരുന്നു. ജനുവരിയിൽ 30,400 രൂപയും.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,529.83 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.