സ്വർണവില കുത്തനെ ഇടിഞ്ഞു; 1200 രൂപയുടെ കുറവ്, വില അറിയാം

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (10:54 IST)
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 1200 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിനു 31,800 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 30,600 രൂപയിലേക്ക് എത്തി നിൽക്കുന്നത്. ഗ്രാമിന് 3825 രൂപയും.

മാർച്ച് ആറാം തിയതി മുതൽ ഒൻപതാം തിയതി വരെ 32,320 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇതാണ് ഇപ്പോൾ 30,600 ൽ എത്തി നിൽക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് 32,000 ആയിരുന്നു. ജനുവരിയിൽ 30,400 രൂപയും.

വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതായിരുന്നു പൊടുന്നനെ വില കുത്തനെ കുതിക്കാനുണ്ടായ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :