സന്തോഷ് പണ്ഡിറ്റ് ടിവി സീരിയല്‍ നായകന്‍!

WEBDUNIA|
PRO
PRO
ബിഗ് സ്ക്രീനില്‍ സന്തോഷ് പണ്ഡിറ്റ് സൃഷ്ടിച്ച തരംഗം ചില്ലറയല്ല. ‘കൃഷ്ണനും രാധയും’ എന്ന സിനിമയിലൂടെ മലയാളത്തിന്റെ ‘സൂപ്പര്‍സ്റ്റാര്‍‘ ആയി മാറിയ പണ്ഡിറ്റ് ടെലിവിഷനിലും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണ്. സിനിമാ സംവിധായകന്‍ തുളസീദാസിന്റെ സീരിയലില്‍ നായകനായാണ് അരങ്ങേറ്റം.

സതീഷ് പഞ്ചാരക്കടവില്‍ എന്നാണ് പണ്ഡിറ്റിന്റെ കഥാപാത്രത്തിന്റെ പേര്. നാല് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാല്‍ പണ്ഡിന്റെ വേഷവും പ്രാധാന്യമുള്ളത് തന്നെ. മെരിലാന്റ് സ്റ്റുഡിയോ ആണ് സീരിയല്‍ നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

തന്റെ രണ്ടാം ചിത്രമായ “സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്” പൂര്‍ത്തിയാക്കിയ പണ്ഡിറ്റ് മൂന്നാം ചിത്രം ഒരുക്കാനുള്ള ശ്രമത്തിലുമാണ്. സീ‍രിയലിലൂടെ സ്വീകരണമുറികളില്‍ എത്തുന്ന പണ്ഡിറ്റിനെ കുടുംബപ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :