സ്വന്തം കല്യാണത്തിന് പോലും സമയനിഷ്ഠ പാലിക്കാന്‍ സാധിക്കാത്ത വരന് മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടെന്ന് ഗാസിയാബാദിലെ ഒരു കുടുംബം തീരുമാനിക്കുകയായിരുന്നു. ഖാസിയാബാദ് മുറാദ്‌നഗറിലെ വിവാഹവേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വരന്‍ വൈകിയതിനെ തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ മറ്റൊരാളെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ 10.30-നാണ് ജമീലിന്റെയും നഗ്മയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ജമീലും കൂട്ടരും എത്താന്‍ എട്ട് മണിക്കൂറിലേറെ വൈകി. ആറ് മണിയോടെ വരനും സംഘവും എത്തിയപ്പോള്‍ പെണ്‍വീട്ടുകാര്‍ അവരെ അടിച്ചോടിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പ്രദേശവാസിയായ ഒരു യുവാവുമായി നഗ്മയുടെ കല്യാണം നടത്തുകയും ചെയ്തു.