റിക്ഷാ ഡ്രൈവറുടെ മകന്റെ വിവാഹത്തിന് ആമിര്‍ എത്തും!

മുംബൈ| WEBDUNIA|
PRO
PRO
ബോളിവുഡ് താരം ആമിര്‍ ഖാന്‍ രണ്ടര വര്‍ഷം മുമ്പാണ് റിക്ഷാ ഡ്രൈവറായ രാം ലഖാനെ പരിചയപ്പെട്ടത്. ‘3 ഇഡിയറ്റ്സ്‘ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ആമിര്‍ രാജ്യവ്യാപക പര്യടനം നടത്തിയിരുന്നു. അംഗരക്ഷകരൊന്നുമില്ലാതെ ആമിര്‍ വേഷം മാറി നടന്ന വേളയില്‍ വാരാണസിയില്‍ വച്ചായിരുന്നു ലഖാനെ കണ്ടുമുട്ടിയത്.

മൂന്ന് വര്‍ഷം കഴിയുമ്പോള്‍ താരവും റിക്ഷാ ഡ്രൈവറും തമ്മിലുള്ള സൌഹൃദം ദൃഢമായിക്കഴിഞ്ഞു. തന്റെ മകന്റെ വിവാഹത്തിന് ആമിറിനെ ക്ഷണിക്കാനായി ലഖാന്‍ ഈയിടെ മുംബൈയിലെത്തി.

ക്ഷണം ആമിര്‍ സന്തോഷത്തോടെ സ്വീകരിച്ചു. വിവാഹത്തിന് ആമിര്‍ തീര്‍ച്ചയായും പങ്കെടുക്കും എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :