44 കാരനായ രാമചന്ദ്രന്‍ ബീഹാര്‍ സ്വദേശിയാണ് ഉയരത്തില്‍ നാട്ടാനകളുടെ കൂട്ടത്തില്‍ രണ്ടാമനാണ് 10.3 അടിഉയരം. ( കണ്ടമ്പുള്ളി ബാലനാരായണനാണ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള -10.8 അടി-ആന) പക്ഷെ തലയെടുപ്പിലും എടനീളത്തിലും രാമചന്ദ്രനെ കവച്ചു വെക്കാന്‍ മറ്റൊരാന ഇല്ല. 5 കൊല്ലം മദപ്പാടുള്ള ഏക ആനുയും രാമചന്ദ്രനാണ്
ഏടക്കുന്നിയിലെ ഉണ്ണി കേരളത്തേക്ക് കൊണ്ടുവന്ന ആനയെ ആനക്കച്ചവടക്കാനനായ വെങ്കടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂരിലെ പേരമങലത്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം രാമചന്ദ്രന്‍ എന്നു പേരിടുകയാണുണ്ടായത്.
അഭിനയിച്ച് വലിയ പരിചയം പോരെങ്കിലും സിനിമക്കും പരമ്പയ്ക്കും വേണ്ട ചില്ലറ സ്റ്റണ്‍ടൊക്കെ രാമചന്ദ്രനറിയാം 1999ല്‍ തിരുവമ്പാടി ചന്ദ്ര ശേഖരുനുമായി കൊന്‍പു കോര്‍ത്ത് അവനെ നന്നയൊന്നു നോവിപ്പിച്ച് വിടുകയും ചെയ്തു