സുരേഷ് അഞ്ചേരി, ജോസഫ് പറപ്പൂര്‍ എന്നിവരാണ് ഗുരുവായൂര്‍ കേശവന്‍റെ നിര്‍മ്മാതാക്കള്‍. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ മികച്ചൊരു നടനാണെന്നാണ് നിര്‍മ്മാതാക്കളുടെ അഭിപ്രായം. ഒന്നു പറഞ്ഞുകൊടുത്താല്‍ മതി അതേപോലെ അഭിനയിക്കും. എന്നാല്‍ ചിറയ്ക്കല്‍ ശിവന്‍റെ കാര്യം അങ്ങനെയല്ല, കുട്ടിയല്ലേ.. അനുസരിക്കാന്‍ അല്‍പ്പം മടി കാണും.
ലൊക്കേഷനിലും പരിസരങ്ങളിലും ശിവന്‍ ഓടിനടക്കും. പിന്നെ കുറച്ചു നേരം രാമചന്ദ്രന്‍റെ അഭിനയം നോക്കിനില്‍ക്കും. ആനയെ കുറിച്ചുള്ള സീരിയലുകള്‍ ടിവിയില്‍ പല തവണ വന്നിട്ടുണ്ട്. അതിലെല്ലാം യഥാര്‍ത്ഥ ആനകളുടെ കഥകളാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ആനയുടെ പേരില്‍ ആനകള്‍ പ്രധാന റോളില്‍ അഭിനയിക്കുന്ന ഒരു മെഗാ സീരിയല്‍ കേരളത്തില്‍ ആദ്യമായിരിക്കും.