അവതരണത്തിന് ഇടവേള, രഞ്ജിനി ഇനി പൊലീസില്‍!

WEBDUNIA|
PRO
സ്മോള്‍ സ്ക്രീനിലെ സൂപ്പര്‍സ്റ്റാറാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിന്‍റെ എല്ലാമെല്ലാം. ഏഷ്യാനെറ്റിന്‍റെ മിക്ക സ്റ്റേജ് ഷോകളുടെയും പ്രധാന അവതാരക. രഞ്ജിനിയുടെ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായ എത്രയെത്ര ഷോകള്‍. അവരുടെ പ്രകടനമികവിനെ അഭിനന്ദിച്ചവരില്‍ ഷാരുഖ് ഖാന്‍ വരെ ഉള്‍പ്പെടുന്നു.

എന്നാല്‍ ഒരേ ജോലി ചെയ്ത് രഞ്ജിനി മടുത്തിരിക്കുന്നു. എങ്കില്‍ ഒരു മാറ്റം ആയികളയാം എന്നാണ് അവര്‍ ചിന്തിക്കുന്നത്. അതിനായി പൊലീസില്‍ ചേരുകയാണ് രഞ്ജിനി. ഒന്ന് ഞെട്ടിയോ? പറഞ്ഞുവരുന്നത്, രഞ്ജിനി മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുമാറുന്നതിനെക്കുറിച്ചാണ്. ആദ്യസിനിമയില്‍ രഞ്ജിനി പൊലീസ് വേഷത്തിലാണ് എത്തുന്നത്.

രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ‘എന്‍ട്രി’ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി ഹരിദാസിന്‍റെ സിനിമാപ്രവേശം. പൊലീസ് വേഷം തനിക്ക് ഇണങ്ങുന്നതാണെന്ന് രഞ്ജിനി പറയുന്നു.

വെല്ലുവിളിയുയര്‍ത്തുന്ന എന്തെങ്കിലും കാര്യം ചെയ്യണമെന്ന ചിന്തയാണ് രഞ്ജിനി ഹരിദാസിനെ സിനിമാലോകത്തെത്തിക്കുന്നത്. മിനിസ്ക്രീനിലെപ്പോലെ ബിഗ് സ്ക്രീനിലും രഞ്ജിനി സൂപ്പര്‍സ്റ്റാറാകുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :