ഐശ്വര്യ തിരിച്ചെത്തുന്നു, നായകന്‍ ഷാരുഖ് ഖാന്‍!

WEBDUNIA|
PRO
ഐശ്വര്യാ റായ് ബച്ചന്‍ സ്ക്രീന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അമ്മയായതിന് ശേഷം നീണ്ട ഇടവേളയെടുത്ത ഒരു വമ്പന്‍ പ്രൊജക്ടിലൂടെയാണ് സിനിമാലോകത്ത് തിരിച്ചെത്തുന്നത്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ബര്‍ത്ത്‌ഡേ’ എന്ന സിനിമയിലൂടെയാണ് ആഷിന്‍റെ രണ്ടാം വരവ്. ഷാരുഖ് ഖാനാണ് ഈ ചിത്രത്തില്‍ ഐശ്വര്യയുടെ നായകന്‍.

‘ഹാപ്പി ബര്‍ത്ത്‌ഡേ’ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ്. രാവണിന് ശേഷം ഷാരുഖ് അമാനുഷവേഷമണിയുന്ന ചിത്രമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗൌരംഗ് ദോഷിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ശ്രീറാം രാഘവന്‍ വളരെ മുമ്പ് പ്ലാന്‍ ചെയ്ത ചിത്രമാണ് ‘ഹാപ്പി ബര്‍ത്ത്‌ഡേ’. ജോണ്‍ ഏബ്രഹാമിനെയും ഐശ്വര്യയെയും ജോഡിയാക്കിയായിരുന്നു പടം തുടങ്ങാനിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം മുടങ്ങി. പിന്നീട് ശ്രീറാം രാഘവന്‍ ‘ഏജന്‍റ് വിനോദ്’ എന്ന സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങി. ഐശ്വര്യ ഒരു തിരിച്ചുവരവിന് ആഗ്രഹിക്കുന്നു എന്ന് മനസിലാക്കിയാണ് സംവിധായകന്‍ വീണ്ടും ‘ഹാപ്പി ബര്‍ത്ത്‌ഡേ’ തുടങ്ങാന്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇനി നല്ല കഥാപാത്രങ്ങളും വലിയ സിനിമകളും മാത്രം ചെയ്താല്‍ മതിയെന്ന് ഐശ്വര്യ തീരുമാനിച്ചതായി അറിയുന്നു. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബാജിറാവു മസ്താനി’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യവും ആഷ് പരിഗണിക്കുന്നുണ്ട്. ആ ചിത്രത്തിലും ഷാരുഖ് ആണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :