ഏഷ്യാനെറ്റിന് ഗുഡ്ബൈ, മഞ്ജുഷും ബിജു പങ്കജും മാതൃഭൂമിയില്‍!

WEBDUNIA|
PRO
ഏഷ്യാനെറ്റില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ വാര്‍ത്താ അവതാരകനും റിപ്പോര്‍ട്ടറുമായ മഞ്ജുഷ് ഗോപാലും കൊച്ചി ബ്യൂറോ ചീഫ് ബിജു പങ്കജുമാണ് ഏഷ്യാനെറ്റിനോട് വിടപറഞ്ഞത്. വാര്‍ത്താ അവതാരക ആരതിയും ഏഷ്യാനെറ്റിനോട് ഗുഡ്ബൈ പറഞ്ഞു. ഇവര്‍ മൂവരും മാതൃഭൂമി ആരംഭിക്കുന്ന ന്യൂസ് ചാനലിലേക്കാണ് ചേക്കേറിയിരിക്കുന്നത്.

ഏഷ്യാനെറ്റിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തേ മാതൃഭൂമിയിലേക്ക് പോയിരുന്നു. ഉണ്ണി ബാലകൃഷ്ണന്‍ പോയപ്പോള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ‘പോയിന്‍റ് ബ്ലാങ്ക്’ എന്ന അഭിമുഖ പരിപാടി മഞ്ജുഷ് ഗോപാലിനെയാണ് ഏഷ്യാനെറ്റ് ഏല്‍പ്പിച്ചത്. ഇപ്പോള്‍ മഞ്ജുഷും ഏഷ്യാനെറ്റ് വിട്ടു. ജിമ്മി ജെയിംസാണ് ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പോയിന്‍റ് ബ്ലാങ്ക് അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റില്‍ നിന്ന് മാത്രമല്ല, മനോരമാ ന്യൂസിലും കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മനോരമയുടെ ഗോപീകൃഷ്ണനും റിപ്പോര്‍ട്ടര്‍ ജോഷി കുര്യനുമാണ് ചാനല്‍ വിട്ടത്. ഇരുവരും ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് പോയത്.

ഇന്ത്യാവിഷന് കനത്ത നഷ്ടമുണ്ടായതും ശ്രദ്ധേയമാണ്. ഇന്ത്യാവിഷന്‍റെ തിരുവനന്തപുരം റീജിയണല്‍ ന്യൂസ് എഡിറ്ററായിരുന്ന ശ്രീജിത്ത് റിപ്പോര്‍ട്ടര്‍ ചാനലിലേക്കാണ് പോയത്.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :