രാമനെ പ്രണയിച്ചു, ഇന്ദ്രനുമായി വിവാഹം നിശ്ചയിച്ചു, ഒടുവിൽ അനിരുദ്ധന്റെ ഭാര്യയായി; അമ്പിളി ദേവി ആദിത്യനു സ്വന്തമായത് ഇവർ കാരണമോ?

Last Modified തിങ്കള്‍, 28 ജനുവരി 2019 (15:40 IST)
പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് അമ്പിളി ദേവി. ഫ്ലവേഴ്സ് സം‌പ്രേക്ഷണം ചെയ്യുന്ന സീതയെന്ന സീരിയലിലാണ് അമ്പിളി ദേവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീതയിൽ അമ്പിളി അവതരിപ്പിക്കുന്ന ജാനകിയെന്ന കഥാപാത്രത്തിന്റെ ഭർത്താവ് അനിരുദ്ധനായി എത്തുന്ന ആദിത്യനെയാണ് നടി ഇപ്പോൾ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്.

ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന സീരിയൽ കാരണമാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചതെന്നാണ് റിപ്പോർട്ട്. ഇടയ്ക്ക് വെച്ചാണ് അമ്പിളി ദേവിയും അനിരുദ്ധനും പരമ്പരയിലേക്കെത്തിയത്. സീരിയലിൽ ഏറെ ട്വിസ്റ്റുകൾക്കൊടുവിലാണ് അനിരുദ്ധൻ ജാനകിയെ (അമ്പിളി ദേവി) സ്വന്തമാക്കുന്നത്. അതുപോലെ തന്നെയാണ് ജീവിതത്തിലും.

ജാനകി എന്ന കഥാപാത്രമായാണ് അമ്പിളി ദേവിയെത്തിയത്. ശ്രീരാമന്റെ കളിക്കൂട്ടുകാരിയും ബാല്യകാല സുഹൃത്തുമാണ് ജാനകി. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു പിന്നീട് പരമ്പരയില്‍ കാണിച്ചത്. എന്നാല്‍ സീതയുമായുള്ള വിവാഹത്തിന് ശേഷം ജാനകി രാമനിൽ നിന്നും അകന്നു. ഇടക്കാലത്ത് സീതയെ ഉപേക്ഷിച്ചപ്പോഴും രാമന് അസുഖം വന്നപ്പോഴും രാമനു തുണയായി നിന്നത് ജാനകിയായിരുന്നു. രാമനെ ഇഷ്ടമാണെന്ന് ജാനകി തുറന്നു പറഞ്ഞെങ്കിലും രാമൻ ദേവിയെ വിവാഹം ചെയ്യുകയായിരുന്നു. അവിടെയായിരുന്നു ആദ്യ ട്വിസ്റ്റ്.

പിന്നീട് ഇന്ദ്രനുമായി ജാനകിയുടെ വിവാഹം തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവില്‍ ആ വിവാഹം നടക്കാതെ പോവുകയായിരുന്നു. അതിനുശേഷമാണ് ജാനകിയെ സ്വന്തമാക്കിയത്.
ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന പല താരങ്ങളും ജീവിതത്തിലും ഒരുമിച്ചിരുന്നു. ആ ലിസ്റ്റിലേക്കാണ് അമ്പിളി ദേവിയും ആദിത്യയും ഇടംപിടിച്ചത്. അമ്പിളി ദേവി വിവാഹ മോചിതയാണെന്ന കാര്യം പോലും പുറത്തുവന്നത് ഇപ്പോഴാണെന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :