എന്ത് കഥയാണിത്? ഇന്ദ്രന് പകരം രാമൻ, സീത രാമനോടടുക്കുന്നു?

അടുത്തത് ദേവിയെ കൊലപ്പെടുത്താനുള്ള ശ്രമം?

അപർണ| Last Modified ചൊവ്വ, 8 ജനുവരി 2019 (11:57 IST)
സ്വാസികയുടെ നായിക കഥാപാത്രം കൊണ്ട് മാത്രം ഹിറ്റായതല്ല എന്ന സീരിയൽ. ഷാനവാസിന്റെ ഇന്ദ്രനും കൂടിച്ചേരുമ്പോൾ മാത്രമാണ് സീ‍ത നല്ലൊരു സീരിയൽ ആകുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് ഇന്ദ്രനെന്ന കഥാപാത്രം മരിച്ചത്.

ഫ്ലവേഴ്സ് ചാനലിൽ ഗിരീഷ് കോന്നി ഒരുക്കുന്ന സീരിയലാണ് സീത. ഇന്ദ്രനെ പെട്ടന്ന് അവസാനിപ്പിച്ചത് ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇന്ദ്രന്റെ വേർപാട് വരുത്തിയ ആഘാതത്തിൽ നിന്നും സീത കരകയറുകയാണ്. പ്രതികാരത്തിന്റെ കനലുമായിട്ടാണ് സീതയുടെ രണ്ടാം വരവ്.

പടുത്തുയർത്തിയ ഓഫീസെന്ന മോഹം സീത തിരിച്ചുപിടിക്കുകയാണ്. എന്നാൽ, ഇപ്പോൾ കഥയുടെ പോക്ക് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. സീതയെ വീണ്ടും ഇന്ദ്രനെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടി ആണോ കോന്നിയുടേതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

സീതയ്ക്ക് കൂട്ടിനു ഇപ്പോൾ എന്തിനും എതിനും രാമനാണുള്ളത്. പതുക്കെ രാമനെ വീണ്ടും സീതയുമായി ഒന്നിപ്പിക്കാനുള്ള പരിപാടിയാണോ സംവിധായകൻ ചെയ്യുന്നതെന്നാണ് സംശയം. ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന സംശയം രണ്ട് പേരുടെ വീട്ടുകാർക്കിടയിലും ദേവിയുടെ മനസ്സിലും ഉദിച്ചു തുടങ്ങിയിരിക്കുകയാണ്.

എന്തൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും പ്രേക്ഷക മനസ്സിലേക്ക് സീതയെന്ന സീരിയൽ വീണ്ടും ചേക്കേറണമെങ്കിൽ അതിനു ഇന്ദ്രൻ വേണമെന്നതാണ് സത്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :