'എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്'; വിധുവിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ദീപ്തി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (10:10 IST)

മലയാളികളുടെ പ്രിയ താമര ദമ്പതിമാരാണ് വിധു പ്രതാപും ദീപ്തിയും.ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ വിധുവിന്റെ ജന്മദിനമാണ് ഇന്ന്. തന്റെ ഭര്‍ത്താവിന് ഹൃദയസ്പര്‍ശിയായ ആശംസകളുമായി എത്തിയിരിക്കുകയാണ് ദീപ്തി.


'എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജന്മദിനാശംസകള്‍ വച്ചാ'- ദീപ്തി വിധു പ്രതാപ് കുറിച്ചു.
വീടില്ല ഞാന്‍ നിന്നെ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ വിധു പ്രതാപ് കുറിച്ചത്.
നാല്പത്തിയൊന്നാം ജന്മദിനമാണ് വിധുപ്രതാപ് ആഘോഷിക്കുന്നത്. ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ എത്തി.
2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :