'അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല'; ട്രോളിന് മറുപടി നല്‍കി സൂര്യ ജെ മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:06 IST)

ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജെ മേനോന്‍. നടിയെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു ട്രോളിന് മറുപടി പറഞ്ഞുകൊണ്ട് സൂര്യ രംഗത്തെത്തി.


ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളിനാണ് സൂര്യ മറുപടി കൊടുത്തത്.എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടുവെന്നും അതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും താരം പറയുന്നു.ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാന്‍. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂവെന്ന് സൂര്യ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ ആണ് താരം മറുപടി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :