റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 27 ജനുവരി 2020 (09:05 IST)
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം മറ്റൊരു മത്സർഥിയായ രജിത് കുമാറിനെതിരെ നടത്തിയ പരാമർശമാണ് രജനി ചാണ്ടിക്കെതിരെ വ്യാപക സൈബർ ആക്രമണത്തിന് ഇടയാക്കിയത്. രാജിനി ചാണ്ടിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇപ്പോഴിത ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിയ്ക്ക് മര്യാദയ്ക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. എന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കണ്ടേ? അതിനു മാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത്- രാജിനി ചാണ്ടി ചോദിക്കുന്നു. കൂടാതെ തന്നെ മാത്രമല്ല തന്റെ ഭർത്താവിനെ പോലും ചിലർ വെറുതെ വിടുന്നില്ലെന്നും താരം പറയുന്നു. എല്ലാം എന്റെ തെറ്റാണ് രാജിനി ചാണ്ടി പറയുന്നു. ഷോയിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.