ആ 17 മത്സരാർത്ഥികൾ ഇവരൊക്കെ; ബിഗ് ബോസ് സീസൺ 2വിന് തുടക്കം

ഷോ അവതാരകനായ മോഹൻലാലാണ് മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 6 ജനുവരി 2020 (10:09 IST)
ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 2‌വിന് തുടക്കം. 17 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ ഉള്ളത്. ഷോ അവതാരകനായ മോഹൻലാലാണ് മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

അഭിനേത്രിയായ രജനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർജെ രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്‌നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്‌മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്‌സാണ്ട്ര ജോൺ, നടൻ സുജോ മാത്യൂ, സംവിധായകൻ സുരേഷ് കൃഷ്‌ണൻ എന്നിവരാണ് മത്സരാർത്ഥികൾ.

ഏറെ രഹസ്യസ്വഭാവത്തോടെയാണ് ഇത്തവണ മത്സരാർത്ഥികളെ കണ്ടെത്തിയത്.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :