'പോകുകയാണെങ്കില്‍ ആ പട്ടി ഷോ നടത്തുന്നവനേയും കൂടെ കൊണ്ടുപോകും'; ജാസ്മിന്‍ അന്നേ പറഞ്ഞു

രേണുക വേണു| Last Modified ഞായര്‍, 5 ജൂണ്‍ 2022 (10:21 IST)

ബിഗ് ബോസില്‍ നിന്ന് തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് മത്സരാര്‍ഥികളാണ് പടിയിറങ്ങിയത്. ഡോ.റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കിയപ്പോള്‍ ജാസ്മിന്‍ എം.മൂസ ഷോയില്‍ നിന്ന് സ്വയം ക്വിറ്റ് ചെയ്തു.

സഹ മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് റോബിനെതിരെ ബിഗ് ബോസ് നടപടിയെടുത്തത്. റോബിനെ തിരിച്ചുകൊണ്ടുവരാന്‍ ബിഗ് ബോസ് ആലോചിച്ചിരുന്നെങ്കിലും ജാസ്മിന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തതോടെ ആ വഴി അടഞ്ഞു.

ജാസ്മിനും റോബിനും ഷോയില്‍ പലതവണ മുഖാമുഖം ഏറ്റുമുട്ടിയിരുന്നു. റോബിനെ കുറിച്ച് ജാസ്മിന്‍ പറഞ്ഞ പഴയൊരു എപ്പിസോഡിലെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

' ഞാന്‍ പോകുവാണെങ്കില്‍, പോകണം എന്തായാലും...പോകുന്ന കൂട്ടത്തില്‍ ആ പട്ടി ഷോ നടത്തുന്നവനേയും കൊണ്ടേ ഞാന്‍ പോകൂ,' എന്നാണ് ജാസ്മിന്‍ എം മൂസ പറയുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :