ബിഗ് ബോസില്‍ നിന്ന് ഡിംപലും പുറത്തേയ്ക്ക്?

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (10:46 IST)

ബിഗ് ബോസ് പ്രേക്ഷകരെ തേടി മറ്റൊരു ദുഃഖവാര്‍ത്ത. ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ഏറ്റവും നല്ല രീതിയില്‍ കളിക്കുന്ന മത്സരാര്‍ഥി ഡിംപലും പുറത്തേയ്ക്ക്. ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് സ്വന്തം താല്‍പര്യപ്രകാരം പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിംപലിന്റെ പിതാവ് മരിച്ചെന്നും ഈ വാര്‍ത്ത അറിഞ്ഞ ശേഷമാണ് ബിഗ് ബോസ് ഹൗസ് വിടാന്‍ തീരുമാനിച്ചതെന്നുമാണ് വാര്‍ത്ത. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഡിംപലിന്റെ പിതാവ് മരിച്ചതെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ ഡിംപല്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മണിക്കുട്ടനും സ്വന്തം താല്‍പര്യപ്രകാരം ബിഗ് ബോസ് ഹൗസില്‍ നിന്നു ഇറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഡിംപലിന്റെയും പിന്‍വാങ്ങല്‍.


മണിക്കുട്ടന്‍ പോകാന്‍ കാരണം മോഹന്‍ലാലോ?


ബിഗ് ബോസ് ഷോയ്ക്കിടെ അവതാരകന്‍ മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശമാണ് മണിക്കുട്ടന്‍ മത്സരത്തില്‍ നിന്നു പിന്മാറാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഷോയ്ക്കിടെ 'മണിക്കുട്ടന്റെ മാനസികനില അല്‍പ്പം ശരിയല്ലെന്ന് തോന്നുന്നു' എന്ന് മോഹന്‍ലാല്‍ ഒരു ദിവസം പറഞ്ഞിരുന്നു. ഇത് മണിക്കുട്ടനെ വലിയ രീതിയില്‍ വിഷമിപ്പിച്ചു. മോഹന്‍ലാലിന്റെ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മണിക്കുട്ടന്റെ പിന്നെയുള്ള പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയായി മുന്നോട്ടുപോകുന്ന മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസമായി മണിക്കുട്ടന്‍ വലിയ സംഘര്‍ഷാവസ്ഥയിലൂടെയാണ് കടന്നുപോയതിരുന്നത്. താന്‍ ചെയ്യാത്ത തെറ്റുകള്‍ തന്നില്‍ ആരോപിക്കുന്നതായി മണിക്കുട്ടന്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :