1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Srinish - Pearle Wedding Anniversary

ഒന്നാം വിവാഹവാർഷികം അടിച്ചുപൊളിച്ച് ആഘോഷമാക്കി പേളിയും ശ്രീനിഷും

പേളി മാണി
പേളി മാണി - ശ്രീനിഷ് അരവിന്ദ് താരദമ്പതികൾ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ്.  “എൻറെ സന്തോഷകരമായ പ്രണയത്തിന് ഒരു വർഷം തികയുകയാണ്. നമ്മൾ അഗാധമായ പ്രണയത്തിൽ ആയിരിക്കുമ്പോൾ സമയത്തിൻറെ വേഗത പോലും ഞാനറിഞ്ഞില്ല. വാഴ്ത്തപ്പെട്ടതായി തോന്നുന്നു. സുന്ദരമായൊരു ജീവിതകാലം നമ്മൾക്ക് മുന്നിൽ കാത്തു നിൽക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയുന്നു. ഒരു കുടുംബത്തെ പോലെ നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം നിന്നു, എല്ലാം സമയത്തും…” ശ്രീനിക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് പേളി ഫേസ്ബുക്കിൽ കുറിച്ചു. 
 
ശ്രീനിഷ് ഇട്ട പോസ്റ്റിൽ നിന്റെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്ന കമൻറുമായി പേളിയെത്തി. ബിഗ് ബോസിലൂടെയാണ് ശ്രീനിഷിന്‍റെയും പേളിയുടെയും മനസുകള്‍ ഒന്നായതും ആ ബന്ധം വിവാഹത്തിലെത്തിയതും.
അടുത്ത ലേഖനം
ഇസക്കുട്ടി ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ടോവിനോ!