Bigg Boss Malayalam Season 4: ചരിത്രം കുറിച്ച് ദില്‍ഷ; ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി ഒരു വനിത മത്സരാര്‍ഥി കിരീടം ചൂടി, ലഭിച്ചത് 50 ലക്ഷം !

രേണുക വേണു| Last Modified തിങ്കള്‍, 4 ജൂലൈ 2022 (08:12 IST)

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായി ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് അവതാരകനും സൂപ്പര്‍താരവുമായ മോഹന്‍ലാലാണ് ഗ്രാന്റ് ഫിനാലെ വേദിയില്‍ വിജയിയെ പ്രഖ്യാപിച്ചത്. അവസാന വാരത്തില്‍ ഫൈനലില്‍ ഏറ്റുമുട്ടിയ ആറ് മത്സരാര്‍ഥികള്‍ക്ക് വേണ്ടി 22 കോടിയോളം വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അതില്‍ 39 ശതമാനം വോട്ടും ലഭിച്ചത് ദില്‍ഷയ്ക്ക്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യമായാണ് ബിഗ് ബോസ് മലയാളം ഷോയില്‍ ഒരു വനിത മത്സരാര്‍ഥി കിരീടം ചൂടുന്നത്. ഇതിനു മുന്‍പുള്ള മൂന്ന് സീസണുകളിലും പുരുഷ മത്സരാര്‍ഥികളാണ് വിന്നറായത്. 50 ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്.

ആറ് പേരാണ് അവസാന ലാപ്പില്‍ ഉണ്ടായിരുന്നത്. ഫിനാലെ വേദിയില്‍ വെച്ച് ഇതില്‍ ഓരോരുത്തല്‍ എവിക്ട് ആയതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ആദ്യം പുറത്തായത് സൂരജ്. പിന്നീട് ധന്യ മേരി വര്‍ഗീസും ലക്ഷ്മിപ്രിയയും ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ റിയാസ് സലിം മൂന്നാമനായാണ് ബിഗ് ബോസില്‍ നിന്ന് പുറത്തായത്. അവസാനം വീട്ടില്‍ ശേഷിച്ച ദില്‍ഷയേയും ബ്ലെസ്‌ലിയേയും തന്റെ അടുത്തേക്ക് കൊണ്ടുവന്ന് മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :