Bigg Boss Malayalam Season 4 Dilsha Prasannan Winner: ബിഗ് ബോസ് സീസണ്‍ 4: വിജയകിരീടം ചൂടി ദില്‍ഷ, 50 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തം

രേണുക വേണു| Last Modified ഞായര്‍, 3 ജൂലൈ 2022 (22:02 IST)

Bigg Boss Malayalam Grand Finale Live Updates: ബിഗ് ബോസ് സീസണ്‍ 4 വിജയിയെ പ്രഖ്യാപിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. നൂറ് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് സീസണ്‍ 4 ടൈറ്റില്‍ വിന്നറായിരിക്കുന്നത്. ആദ്യമായാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിത വിജയിയെ കിട്ടുന്നത്. ഇതുവരെയുള്ള മൂന്ന് സീസണുകളിലും പുരുഷ മത്സരാര്‍ഥികളാണ് കിരീടം ചൂടിയത്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 50 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ഫ്‌ളാറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ ദില്‍ഷയ്ക്ക് സമ്മാനമായി ലഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :