അമൃതയില്‍ ‘ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’

WEBDUNIA|
പുതിയ റിയാലിറ്റി ഷോയുമായി മലയാളത്തിലെ പ്രമുഖ ചാനലായ അമൃത ടിവി എത്തുന്നു. മികച്ച സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കണ്ടെത്തുവാനുള്ള ഉദ്യമവുമായാണ് അമൃത ടിവി എത്തുന്നത്.

മലയാള ടെലിവിഷന്‍ രംഗത്തെ റിയാലിറ്റി തരംഗത്തിന് തുടക്കം കുറിച്ചത് അമൃത ടിവിയായിരുന്നു. ഈ തരംഗത്തിന് മാറ്റു കൂട്ടനായണ് ‘ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ എന്ന റിയാലിറ്റി ഷോ അമൃത ടിവി ഒരുക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. 1980 ലൊ അതിനു ശേഷമോ ജനിച്ചവര്‍ക്ക് മാത്രമെ പരിപാടിയില്‍ മത്സരിക്കാനാവു. മത്സരാര്‍ത്ഥികള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കണം. ജേര്‍ണലിസം യോഗ്യതയുള്ളവരോ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരോ ആയവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാവില്ല.

ഡിസംബര്‍ ആദ്യം പരിപാടിയിലേക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടക്കും. റിയാലിറ്റി ഷോകളില്‍ കലാപരിപാടികള്‍ മാത്രം കണ്ടിട്ടുള്ള മലയാളിക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും ‘ബെസ്റ്റ് സിറ്റിസണ്‍ ജേണലിസ്റ്റ്’.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :