സംഘര്‍ഷങ്ങളാല്‍ നീറുന്ന ജുവാന

januvary
FILEFILE
ജനുവരി മാസം എന്നും ജുവാനയുടെ ജീവിതത്തില്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാറുണ്ട്. ജുവാന ഈ ഭൂമിയിലേക്ക് ജനിച്ച് വീണത് ഒരു ജനുവരി മാസത്തിലാണ്. ജയരാമന്‍ എന്ന സൈനിക ഉദ്യോഗസ്ഥന്‍ അവളുടെ ഹൃദയം കവര്‍ന്നതും ഒരു ജനുവരിയിലാണ്.

ഒടുവില്‍ കേട്ടതും ഒരു ജനുവരി മാസത്തിലാണ്. ശത്രു സൈന്യത്തിന്‍റെ പിടിയിലാണ് ജയരാമന്‍ എന്നവളറിഞ്ഞിരുന്നുവെങ്കിലും ഒരുനാള്‍ തന്‍റെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ നറുമണവുമായി ജയരാമന്‍ മടങ്ങി വരുമെന്ന് തന്നെയായിരുന്നു ജുവാനയുടെ പ്രതീക്ഷ. പക്ഷെ എല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നു പോയി.

പിന്നീടങ്ങോട്ട് ജുവാനയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. സര്‍ക്കാര്‍ ജോലി ചെറിയ ആശ്വാസം പകര്‍ന്നെങ്കിലും ഭര്‍തൃ സഹോദരിയുടെ പീഡനം ജുവാനക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. അവസാനം അവള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അവിടെ രക്ഷകനായി രഘുവരന്‍ എത്തുന്നു. ജുവാനയുടെ തകര്‍ന്ന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് രഘുവരന്‍ അവളെ ജീവിത സഖിയാക്കി.

സന്തോഷം ജുവാനയുടെ മനസിനെ ഉണര്‍ത്തി. താന്‍ ഒരമ്മയാവുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ ആഹ്ലാദത്താല്‍ മതി മറന്നു പോയി. പക്ഷെ ആ സുഖത്തിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഒരു ജനുവരിയില്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ പ്രാഖ്യാപിച്ച ജയരാമന്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ജുവാന എന്തു ചെയ്യും അവള്‍ക്ക്, തന്നെ പ്രതീക്ഷിച്ച് എത്തിയ ജയരാമനെ തള്ളിപറയാനാവുമൊ? രഘുവരനെ ഉപേക്ഷിക്കാനാവുമൊ? അയാളുടെ കുഞ്ഞിനെയല്ലെ അവള്‍ ഉദരത്തില്‍ പേറുന്നത്...

ജുവാന നീറുകയാണ്. അവളെ വീ‍ണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ജയരാമന്‍. മരണത്തില്‍ നിന്ന് അവളെ രക്ഷപ്പെടുത്തി ജീവിതം നല്‍കിയ രഘുവരന്‍. പിറക്കാന്‍ പോകുന്ന അവരുടെ കുഞ്ഞ്.....സംഘര്‍ഷങ്ങള്‍ തിങ്ങിനിറയുകയാണ്....ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മുന്നിലെത്തുമ്പോല്‍ ജുവാന്‍ പതരുന്നുണ്ടൊ?

WEBDUNIA|
ഇതാണ് ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സമ്പ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ‘ ജനുവരി ’എന്ന പരമ്പരയുടെ ഇതിവൃത്തം. പ്രേക്ഷക മനസുകളില്‍ ആകാംക്ഷയുണര്‍ത്തുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങളുമായി ജനുവരി യാത്ര തുടരുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്കാണ് പരമ്പര സം‌പ്രേക്ഷണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :