സുജോയുടെ ഗേൾഫ്രണ്ട് സഞ്ജനയും ബിഗ് ബോസ് ഹൗസിലേക്ക്?

സുജോയുടെ ഗേൾ‌ ഫ്രണ്ടായ സഞ്ജന ബിഗ് ബോസ് ഹൗസിലേക്ക് വരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (10:33 IST)
അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഓരോ നിമിഷവും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ അരങ്ങേറുന്നത്. സുജോയുടെ ഗേൾ‌ ഫ്രണ്ടായ ബിഗ് ബോസ് ഹൗസിലേക്ക് വരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് സഞ്ജന എത്തുന്നോ എന്ന ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ബിഗ് ബോസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന മറുപടിയാണ് സഞ്ജന നല്‍കിയിട്ടുള്ളത്. താനും സുജോയും പ്രണയത്തിലാണെന്നും തന്റെ ആശീര്‍വാദത്തോടെയാണ് സുജോ മത്സരത്തില്‍ പങ്കെടുക്കാനായി പോയതെന്നും സഞ്ജന പറഞ്ഞിരുന്നു. താന്‍ ഗേള്‍ ഫ്രണ്ട് മാത്രമാണ് എന്ന് എങ്ങനെ സുജോ പറഞ്ഞെന്ന് മനസ്സിലായില്ലെന്നും അത് തന്നെ വേദനിപ്പിച്ചെന്നും സഞ്ജന പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :