സഞ്ജന സുജോയുടെ കാമുകി തന്നെ? വൈൽഡ് കാർഡ് എൻ‌ട്രി ഉടൻ?- തെളിവുകൾ ഇതാ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (13:39 IST)
ബിഗ് ബോസ് മലയാളത്തിൽ ഓരോ ദിവസവും പ്രശ്നങ്ങൾ രൂപം കൊള്ളുകയും ചൂടാറാതെ പരിഹരിക്കപ്പെടുകയുമായിരുന്നു. എന്നാൽ, വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ പവൻ ജിനോ തോമസ് എത്തിയതോടെ എട്ടിന്റെ പണി കിട്ടിയത് സുജോയ്ക്കും അലസാന്ദ്രയ്ക്കുമാണ്.

ഹൌസിനുള്ളിലെ പ്രധാന ചർച്ചകളിൽ ഒന്ന് സുജോ – അലസാൻന്ദ്ര ബന്ധമാണ്. ഫ്രണ്ട്‌ഷിപ് മാത്രമാണ് തങ്ങൾ തമ്മിലെന്ന് ഇവർ വാദിക്കുന്നുണ്ടെങ്കിലും അടുത്തിടപെടൽ കണ്ടാൻ അങ്ങനെ അല്ല എന്നാണ് ആരാധകർ പറയുന്നത്. ഹൌസിനുള്ളിലുള്ളവർക്കും അതു തന്നെയാണ് പറയാനുള്ളത്.

സുജോയുടെ അകന്നബന്ധുവാണ് പവൻ. സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നാണ് പവന്റെ വാദം. എന്നാൽ, എന്ന പെൺകുട്ടി തന്റെ കാമുകി അല്ലെന്നും സുഹൃത്ത് മാത്രമാണെന്നും ആണ് സുജോ പറയുന്നത്. ഈ വിഷയത്തെ തുടർന്ന് സുജോയും പവനും വഴക്കുണ്ടാവുകയും ചെയ്തിരുന്നു.

പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സഞ്ജനയ്ക്കൊപ്പം സുജോയുള്ള ചിത്രങ്ങൾ തെളിവുകളായി നിരത്തുകയാണ് ബിഗ് ബോസ് ആരാധകർ. സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളിൽ നിന്നും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും തങ്ങൾക്ക് എല്ലാം കാര്യങ്ങളും മനസിലാകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

സഞ്ജന സുജോയുടെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതും ആരാധകർക്ക് സംശയം കൂട്ടിയിട്ടുണ്ട്. കളി വേറെ ലെവൽ ആകണാമെങ്കിൽ സഞ്ജനയെ വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ ഹൌസിനുള്ളിലേക്ക് വിടുകയാണെങ്കിൽ സംഭവം പൊളിക്കുമെന്നും ചിലർ പറയുന്നു. സാന്ദ്രയും സുജോയും പ്രണയനാടകമാണ് കളിക്കുന്നതെന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :