ലക്ഷ്മിയും സൂരജും ബിഗ് ബോസ് ജയിലില്‍ പോകേണ്ടവര്‍: അശ്വതി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (15:15 IST)

ജയിലില്‍ പോകാന്‍ റോബിനും ഡെയ്‌സിയെക്കാളും യോഗ്യര്‍ ആകേണ്ടി ഇരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നുവെന്ന് സീരിയല്‍ താരം അശ്വതി. ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷക കൂടിയായ നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.

അശ്വതിയുടെ വാക്കുകളിലേക്ക്

ജയിലില്‍ പോകാന്‍ റോബിനും ഡെയ്‌സിയെക്കാളും യോഗ്യര്‍ ആകേണ്ടി ഇരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു
അതെങ്ങനാ എല്ലാരുംകൂടി ആസ്ഥാന ബണ്ടാരി ആക്കി ചേച്ചിയെ ചേച്ചിയൊട്ട് അത് മനസിലാക്കുന്നുമില്ല... ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയില്‍ നിന്നു നഷ്ട്ടപെട്ടു അടുക്കളയില്‍ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് തോന്നി

പിന്നേ ജാസ്മിന്‍..... ജാസ്മിന്‍ നീ മുത്താണ് അത്രേ പറയുന്നുള്ളു ഇപ്പോള്‍ഈ സീസണില്‍ ഫേവറൈറ്റ് കോണ്ടെസ്റ്റന്റെസ് ഒരുപാട് ആണ്. എല്ലാം ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവര്‍ അതുകൊണ്ട് തന്നേ ലക്ഷ്വറി പോയ്ന്റ്‌സ് വളരെ കുറച്ചാണ് കിട്ടുന്നതും.. എന്തായാലും കാണാന്‍ നല്ല രസമുണ്ട്
കാണാത്തവര്‍ കാണുകയെ..... വേണ്ട . ഇത് തികച്ചും കാണുന്നവര്‍ക്കായുള്ള പോസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :