Bigg Boss Season 5 'റൗഡി ആണെന്ന് പുറമേക്ക് ഒരു സംസാരമുണ്ട്,അതല്ലെന്ന് തെളിയിക്കാനാണ് ബിഗ് ബോസില്‍ എത്തിയതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (10:28 IST)
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥിയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. താന്‍ എന്തുകൊണ്ട് ബിഗ് ബോസില്‍ എത്തി എന്നതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

താനാരാണെന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്ന് അഖില്‍ പറയുന്നു. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് ശ്രമിക്കുക. റൗഡി ആണെന്ന് പുറമേക്ക് ഒരു സംസാരമുണ്ട് അതല്ലെന്ന് തെളിയിക്കാനാണ് വന്നിരിക്കുന്നത്.മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താന്‍. സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതൊന്നും അല്ലെന്നും സംവിധായകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :