എന്റെ ഡോക്ടറെ....ജയില്‍ ടാസ്‌കില്‍ നിങ്ങള്‍ നാടകം കളിച്ചതാണ്,ബിഗ്ബോസിനും പിടികിട്ടി:അശ്വതി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (08:48 IST)

സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.

അശ്വതിയുടെ വാക്കുകള്‍

എന്റെ ഡോക്ടറെ.... നിങ്ങള്‍ ടാസ്‌കുകളില്‍ 100ല്‍ 200 ശതമാനം കൊടുത്തു നില്‍ക്കുമെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടവര്‍ക്ക് ശെരിക്കും കലങ്ങി. ഇന്നത്തെ ജയില്‍ ടാസ്‌കില്‍ നിങ്ങള്‍ നാടകം കളിച്ചതാണ് എന്ന് ആര്‍ക്കും മനസിലായില്ല കേട്ടോ ..

ഞാന്‍ കരുതിയത് ലക്ഷ്മി ചേച്ചിക്ക് ഈ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നായിരുന്നു.. പക്ഷേ ചേച്ചി അടിപൊളി ആയി ചെയ്തു. ബ്ലെസ്ലി ഉറപ്പായും ജയിക്കുമെന്ന് അറിയാമായിരുന്നു. ഡോക്ടര്‍ മനപ്പൂര്‍വം വീഴുകയാണെന്നു അവിടെ നിന്നോര്‍ക്കും കാണുന്നവര്‍ക്കും ബിഗ്ബോസിനും പിടികിട്ടി എന്നിട്ട് കിടന്നു കരച്ചിലും എന്തായാലും സെന്റി കളിച്ചതു എല്ലാര്‍ക്കും മനസിലായി അടുത്താഴ്ച നോമിനേഷന്‍ കേറാനുള്ള വിഷയം ഇട്ടങ്ങു കൊടുത്തു കൊള്ളാം ഡോക്ടറെ കൊള്ളാം

ഇന്ന് ലക്ഷ്മി ചേച്ചി ബുക്ക് പ്രകാശനം ചെയ്ത കാര്യം ഡോക്ടറോട് പറഞ്ഞപ്പോള്‍, ഒരുപാട് അഭിമാനം തോന്നി, കാരണം ആ ബുക്ക് ഇവിടെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശനം ചെയ്തപ്പോള്‍ ആദ്യം ഏറ്റു വാങ്ങിയത് ഞാന്‍ ആയിരുന്നു .


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :