മോഹന്‍ലാലിന്റെ മുന്നറിയിപ്പ്, മത്സരാര്‍ഥികളെ വീണ്ടും ഓര്‍മിപ്പിച്ച് അവതാരകന്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2022 (17:25 IST)

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി, ബിഗ് ബോസിന്റെ ആദ്യ ആഴ്ചയില്‍ തന്നെ മത്സരാര്‍ത്ഥികളില്‍ നിന്ന് ഒരാളെ പുറത്താക്കി.സീസണ്‍ 4-ല്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ മത്സരാര്‍ത്ഥിയായി ജാനകി സുധീര്‍ മാറി.


ജാനകി ഷോയില്‍ തന്റെ സാന്നിധ്യം അറിയിച്ചെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാനായില്ല, അതിനാല്‍ തന്നെ കുറഞ്ഞ വോട്ടുകളാണ് ജാനകിയ്ക്ക് ലഭിച്ചത്.

ഷോയില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് കൂടുതലായി ഉപയോഗിച്ചതിന് അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം മലയാളം ഡിക്‌റ്റേഷന്‍ ടെസ്റ്റ് നടത്തി. മലയാളത്തില്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ധൃതരാഷ്ട്രര്‍, മൃത്യുഞ്ജയം തുടങ്ങിയ വാക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്.നിമിഷ, ലക്ഷ്മി പ്രിയ, നവീന്‍ അറക്കല്‍, ദില്‍ഷ പ്രസന്നന്‍, ജാനകി സുധീര്‍ എന്നിവരുള്‍പ്പെടെ മിക്ക മത്സരാര്‍ത്ഥികളും വാക്കുകള്‍ തെറ്റായായാണ് എഴുതിയത്.
ബ്ലെസ്ലീയും ശാലിനിയും വാക്കുകള്‍ ശരിയായി എഴുതി മോഹന്‍ലാലില്‍ നിന്ന് അഭിനന്ദനം നേടി.
ഷോയില്‍ മത്സരാര്‍ത്ഥികള്‍ മലയാളത്തില്‍ സംസാരിക്കണമെന്നും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. മലയാളം എഴുതുന്നതിലെ കുറവുകള്‍ പരിഹരിക്കാനായി മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒരു വൈറ്റ് ബോര്‍ഡ് സമ്മാനിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :