വര്‍ണ്ണപ്പകിട്ടില്‍ നായകനാകേണ്ടിയിരുന്നത് സുരേഷ് ഗോപി, മോഹന്‍ലാല്‍ അല്ല ! പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (09:53 IST)

മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വര്‍ണ്ണപ്പകിട്ട്. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. യഥാര്‍ഥത്തില്‍ വര്‍ണ്ണപ്പകിട്ടിലെ സണ്ണി പാലമറ്റം എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് സുരേഷ് ഗോപിയാണ്. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നത് സംവിധായകന്‍ നിസാറുമായാണ്. ചര്‍ച്ച പാതിവഴിയില്‍ എത്തി നില്‍ക്കെ നിസാര്‍ സിനിമയില്‍ നിന്ന് പിന്മാറി. അങ്ങനെയാണ് ഐ.വി.ശശി സംവിധാനത്തിലേക്ക് എത്തുന്നത്. നിസാറുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിധമായിരുന്നു ആലോചിച്ചിരുന്നത്. ഐ.വി.ശശി വന്നതോടെ സുരേഷ് ഗോപിക്ക് പകരം നായകന്‍ മോഹന്‍ലാല്‍ ആയി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :