എമ്പുരാനിലും തങ്കരാജ് ഉണ്ടാകുമായിരുന്നു,നെടുമ്പള്ളി കൃഷ്ണന്‍ ഇല്ലാത്ത ലൂസിഫര്‍ ഭാഗത്തെക്കുറിച്ച് മുരളി ഗോപി

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2022 (14:36 IST)

ലൂസിഫറില്‍ അന്തരിച്ച നടന്‍ കൈനകരി തങ്കരാജ് ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.സ്റ്റീഫന്‍ നെടുമ്പള്ളിയോട് അടുപ്പമുള്ള നെടുമ്പള്ളി കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മുരളി ഗോപി രചന നിര്‍വഹിക്കുന്ന എമ്പുരാനിലും തങ്കരാജ് ഉണ്ടാകുമായിരുന്നു എന്ന് മുരളി ഗോപി വെളിപ്പെടുത്തി.

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മള്‍ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികള്‍, മുരളി ഗോപി കുറിച്ചു.

കരള്‍ രോഗ ബാധിതനായ അദ്ദേഹം കുറെ നാളായി ചികിത്സയിലായിരുന്നു.കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :