ഇതാണ് കമല, മകളുടെ മുഖം കാണിച്ച് അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (10:28 IST)

ഈയടുത്താണ് നടി അശ്വതി ശ്രീകാന്ത് രണ്ടാമതും അമ്മയായത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് പേരിട്ടത്.രണ്ടാമത്തെ കുട്ടിക്ക് കമല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം ആരാധകര്‍ക്കായി കാണിച്ചിരിക്കുകയാണ് താരം.

പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.

മകള്‍ പത്മയും കമലയ്ക്ക് അരികില്‍ തന്നെ എപ്പോഴും ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :