അപർണ|
Last Modified ചൊവ്വ, 27 നവംബര്‍ 2018 (14:10 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ സ്പെഷൽ ഓഫിസറായി ജി.എച്ച്.
യതീഷ് ചന്ദ്ര ഇപ്പോഴുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സർക്കാർ യതീഷ് ചന്ദ്രയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നെല്ലാം വാർത്തകളുണ്ടായിരുന്നു. ഡൽഹിയിലെക്ക് വിളിപ്പിച്ചുവെന്നും സസ്പെൻഷനിൽ ആണെന്നുമൊക്കെ.
എന്നാൽ, ഇതെല്ലാം പൊള്ളയായ പ്രചരണങ്ങൾ മാത്രമാണ്. ബിജെപിയുടെ നടക്കാതെ പോയ സ്വപ്നമാണത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടന്ന വാഗ്വാദത്തിനു ശേഷം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ് യതീഷ് ചന്ദ്രയ്ക്കെതിരെ.
എന്നാൽ, ബിജെപിയും സംഘപരിവാറും പറഞ്ഞ് നടക്കുന്നത് പോലെ യതീഷ് ചന്ദ്രയെ ആരും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല. തനിക്കെതിരെ പരാതി പോയാൽ അതിനു പറയാൻ നല്ല മറുപടി തന്നെ തന്റെ പക്കൽ ഉണ്ടെന്നാണ് യതീഷ് പറയുന്നത്. ‘വീഴ്ച വരുത്തിയിട്ടില്ല. എല്ലാം ക്രമപ്പെടുത്തിയിട്ടാണ് മടങ്ങുന്നത്. ഈ മാസം 30 നു ഡ്യൂട്ടി കഴിയും. അതുവരെ നിലയ്ക്ക്ല് ഉണ്ടാകും’ എന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.