‘ആദ്യം പുറത്തെടുത്തത് തേജസ്വിനിയെ, പിന്നാലെ ബാലുവിനേയും ലക്ഷ്മിയേയും’- ആ യാത്ര ഇങ്ങനെ

അപർണ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (10:55 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ദുരൂഹമായി തുടരുകയാണ്. കൊലപാതകമാണെന്ന സംശയത്തിലാണ് ബാലുവിന്റെ കുടുംബം. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇതിനിടെ അപകടത്തിൽപ്പെട്ട ബാലഭാസ്കറിനെയും കുടുംബത്തെയും രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.

ഐ ലവ് മൈ കെ‌എസ്‌ആർടിസി എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി അജി എന്നാണു ഈ ഡ്രൈവറുടെ പേര്. വൈറലാകുന്ന പോസ്റ്റ് ഇങ്ങനെ:

ബാലഭാസ്കറെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവർ...
C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ....... അസമയം.... വിജനമായ റോഡ്.... ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം... വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും ... ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന.... ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു... അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല.... ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി... ഓടി കാറി നടത്തു എത്തി...... പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി ...... അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്.... ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്.... ആദ്യം മോളെ യാണ് എടുത്തത്..... ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും...... ആരും അറച്ച് നിൽക്കുന്ന സമയത്തും .... ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്............ കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആമ്പുലനസിൽ കയറ്റി വിട്ട്.... ചോര പുരണ്ട യൂണിഫോം മായി... അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :