ഹാരിസിനെ വിട്ടയച്ചു, 2 കോടി നൽകിയെന്ന് സൂചന; ഇടപാടില്‍ രവി പൂജാരിയുടെ പങ്കെന്ത്?

Last Modified വ്യാഴം, 25 ജൂലൈ 2019 (11:57 IST)
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചു. ഇന്ന് രാവിലെ ഹാരീസിനെ മംഗളൂരുവില്‍ എത്തിച്ചു. തട്ടിപ്പ്സംഘം ആവശ്യപ്പെട്ട തുക നൽകിയതിനാലാണ് കുട്ടിയെ വിട്ടു നൽകിയതെന്നാണ് റിപ്പോർട്ട്.

കുട്ടിയെ വിട്ടുകിട്ടാന്‍ ഗള്‍ഫില്‍ വെച്ച് രണ്ടു കോടി രൂപ നല്‍കിയതായും സൂചനയുണ്ട്. ഇടപാടില്‍ അധോലോക നായകന്‍ രവി പൂജാരിക്ക് ബന്ധമുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയത്.

കാറില്‍ എത്തിയ ഒരു സംഘം ആളുകളായിരുന്നു പിന്നിൽ. സഹോദരിയോടൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ചാണ് കറുത്ത നിറമുള്ള കാറില്‍ എത്തിയ നാലംഗ സംഘം ഹാരിസിനെ തട്ടിക്കൊണ്ട് പോയതെന്ന് സഹോദരി പറയുന്നു.വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കുന്നതായി ഹാരിസിന്റെ ഇളയച്ഛന്‍ ഹമീദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :