59 വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റിൽ

Last Modified വ്യാഴം, 25 ജൂലൈ 2019 (13:02 IST)
നിരവധി വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിത്തറ കക്കാട്ടിരി സ്വദേശിയായ പൂലേരി വളപ്പില്‍ കൃഷ്ണനെയാണ് തൃത്താല പോലീസ് അറസറ്റ് ചെയ്തത്. തമിഴ്‌നാട് ആരാധനാലയങ്ങളിൽ ഒളിവിൽ താമസിച്ച പ്രതി പൊലീസിന് സ്വയം കീഴടങ്ങുകയായിരുന്നു. 59 വിദ്യാർത്ഥികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്.

10 കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റു കുട്ടികളില്‍ നിന്നുളള മൊഴികൂടി രേഖപ്പെടുത്താനുണ്ട്. പോക്സോ നിയമപ്രകാരം നാല് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു

സ്‌ക്കൂളിന് സമീപംകട നടത്തുയായിരുന്നു യാണ് പ്രതി.
ഇന്റര്‍വെല്‍ സമയത്ത് കടയില്‍ മിഠായിയും മറ്റും വാങ്ങാന്‍ എത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിരുന്നു. വർഷങ്ങളായിപ്രതി കുട്ടികളെ ചൂഷണം ചെയ്തിരുന്നു ,എന്നാൽ ഇയാളുടെ ഭീഷണിയെതുടർന്നാണ് കുട്ടികൾ വിവരം പുറത്ത് പറയാതിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :