800 രൂപയുടെ കുർത്ത ഓർഡർ ചെയ്തു; 80,00 രൂപ നഷ്ടമായതായി യുവതി

കുർത്തി വാങ്ങാനായി മൊബൈൽ ഫോണിൽ ഇ-കോമോഴ്‌സ് ആപ്പ് ഡൗൺലോഡ് ശ്രാവണയ്ക്കാണ് പണം നഷ്ടമായത്

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (08:57 IST)
ഓൺലൈനിലൂടെ 800 രൂപയുടെ ഓർഡർ ചെയ്ത യുവതി തട്ടിപ്പിന് ഇരയായതായി പരാതി. അക്കൗണ്ടിൽ നിന്ന് 80000 രൂപ നഷ്ടമായതായി യുവതി പൊലീസിന് പരാതി നൽകി. ബംഗളൂരൂ സൗത്തിലാണ് സംഭവം. കുർത്തി വാങ്ങാനായി മൊബൈൽ ഫോണിൽ ഇ-കോമോഴ്‌സ് ആപ്പ് ഡൗൺലോഡ് ശ്രാവണയ്ക്കാണ് പണം നഷ്ടമായത്. 800 രൂപയുടെ കുർത്ത ഓർഡർ ചെയ്ത ശ്രാവണ 80000 രൂപയുടെ തട്ടിപ്പിനാണ് ഇരയായതെന്ന് പൊലീസ് പറയുന്നു.

ഓർഡർ ചെയ്ത ഉൽപ്പന്നം സമയത്ത് കിട്ടാതിരുന്നതിനെ തുടർന്ന് ഓൺലൈൻ സൈറ്റിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് യുവതി വിളിച്ചു. ഏതാനം ദിവസങ്ങൾക്കുള്ളിൽ ഉൽപ്പനം ലഭിക്കുമെന്ന് കസ്റ്റർ കെയർ എക്‌സിക്യൂട്ടീവ് എന്ന വ്യാജേന സംസാരിച്ച വ്യക്തി യുവതിക്ക് ഉറപ്പ് നൽകി. തുടർന്ന് ഒരു അപേക്ഷ പൂരിപ്പിക്കാനുണ്ടെന്നും വിശദാംശങ്ങൾ നൽകണമെന്നും എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ യുവതി നൽകിയതായി പൊലീസ് പറയുന്നു. തുടർന്ന് തനിക്ക് ലഭിച്ച് ഒടിപി നമ്പർ കൈമാറി നിമിഷങ്ങൾക്കുള്ളിൽ തന്റെ അക്കൗണ്ടിൽ നിന്ന് 80,000 രൂപ പിൻവലിക്കപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :