ബെംഗളൂരുവിൽ ഇ​നി ഇ- ​ബ​സ് കാ​ലം; 400 ബസ്സുകൾ നിരത്തിലിറങ്ങുന്നു

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ബി​എം​ടി​സി ആ​യി​രി​ക്കും ഇ​ത് ന​ട​ത്തു​ക.

Last Modified ബുധന്‍, 14 ഓഗസ്റ്റ് 2019 (15:56 IST)
ഇ​ല​ക​ട്രി​ക് വാ​ഹ​ന ​ന​യം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​ര്‍ണാ​ട​ക​ത്തി​ല്‍
400 ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്നു. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം എ​ത്തി​യ​തോ​ടെ​യാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ബി​എം​ടി​സി ആ​യി​രി​ക്കും ഇ​ത് ന​ട​ത്തു​ക.2014ല്‍
​ചൈ​നീ​സ് ക​മ്പ​നി​യാ​ണു വി​മാ​ന​ത്താ​വ​ള റൂ​ട്ടി​ല്‍ ആ​റ് മാ​സം പ​രീ​ക്ഷ​ണ സ​ര്‍വീ​സ് ന​ട​ത്തി​യ​ത്. തു​ട​ര്‍ന്ന് ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ വാ​ങ്ങാ​നു​ള്ള അ​നു​മ​തി​ക്കു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും സ​ബ്ഡി​സി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം വാ​ട​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ല​ക്ട്രി​ക്
ബ​സ് സ​ര്‍വീ​സ് ന​ട​ത്താ​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തു ന​ട​ന്നി​ല്ല. ഇ​പ്പോ​ള്‍ ല​ഭി​ച്ച ധ​ന സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങു​ന്ന 300 ബ​സു​ക​ള്‍ ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ സ​ര്‍വീ​സ് ന​ട​ത്തും. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ വാ​ഹ​ന പ്രോ​ത്സാ​ഹ​ന
ഫെ​യിം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു വൈ​ദ്യു​തി ബ​സ് വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :