1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Woman finds snake on her bed

കിടക്കാനായി മുറിയിലെത്തിയപ്പോൾ കണ്ടത് കിടക്കയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പിനെ !

വാർത്ത
ക്ഷീണിച്ച് ഒന്ന് കിടക്കാനായി ബെഡ്റൂമിൽ എത്തുമ്പോൾ കിടക്കയിൽ ഒരു പെരുമ്പാമ്പ് വിശ്രമിക്കുന്നത് കണ്ടാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരു കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു സ്ത്രീ. കിടക്കയിലുട്രെ പാമ്പ് ഇഴയുന്നതിന്റെ ചിത്രങ്ങൾ ഇപ്പൊൾ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.  
 
ഓസ്ട്രേലിയയിലെ നബെറയിലാണ് സംഭവം ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയതായിരുന്നു സ്ത്രീ. ബെഡ്റുമിൽ കയറി ലൈറ്റ് ഇട്ടതോടെയാണ് ആ കഴ്ച കണ്ടത്. ബെഡിലൂടെ ഒരു പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങുന്നു. ഭയന്ന് യുവതി മുറി പൂട്ടി പുറത്തിറങ്ങിയ ശേഷം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കാർപ്പർ പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പാണ് മുറിയിൽ ഉണ്ടായിരുന്നത്. സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിലെ സ്റ്റ്യുവർട്ട് മക്കൻസിയാണ് പാമ്പിനെ പിടികൂടിയത്. മുൻവാതിലിതിലിന് സമീപത്തെ ദ്വാരത്തിലൂടെയാവാം പാമ്പ് വീടിനുള്ളിൽ കയറിയത് എന്നാണ് മക്കൻസി പറയുന്നത്.        
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
റോഹിങ്ക്യൻ മുസ്ലിംങ്ങൾക്കെതിരായ വംശഹത്യ, ഓങ്സാൻസൂചി അന്താരാഷ്ട്രകോടതിയിൽ ഹാജരാകും