1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Wildlife rescues Cobra snake found inside scooter

സ്കൂട്ടറിനുള്ളിൽ കൂറ്റൻ മൂർഖൻ പാമ്പ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വാർത്തകൾ
ഡൽഹി: ഓടിക്കാനായി സ്കൂട്ടർ എടുക്കുമ്പോൾ അതിൽ പാമ്പ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഡൽഹിയിൽ നടന്നത്. പാർക്ക് ചെയ്ത സ്കൂട്ടറിനുള്ളിലേക്ക് ഒതുങ്ങിക്കൂടിയത് കൂറ്റൻ ഒരു മൂർഖൻ പാമ്പാായിരുന്നു. ഡൽഹിയിലെ  സരേ കലേ ഖാൻ ബസ് സ്റ്റേഷന് സമീപത്താണ് സംഭവം.
 
സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുടേതായിരുന്നു സ്കൂട്ടർ, തിരികെയെത്തി സ്കൂട്ടർ എടുത്ത ഇദ്ദേഹം പാമ്പിന്റെ ചീറ്റൽ കേട്ട് ഭയന്നു. ഉള്ളിൽ പാമ്പ് ഉണ്ട് എന്ന് വ്യക്തമായതോടെ ഇദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒടുവില് പൊലീസും എസ്‌ ഒ എസ് സംഘവും എത്തിയതോടെയാണ് കൂറ്റൻ മൂർഖൻ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. 
About Writer
വെബ്ദുനിയ ലേഖകൻ