വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 1 ഏപ്രില്‍ 2020 (10:03 IST)
ന്യൂയോർക്ക്:
കോവിഡ് 19 ബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43) ആണ് മരിച്ചത്. ന്യൂയോർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോരിറ്റിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം, കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു.
കടുത്ത പനിയോടെയാണ് തോമസ് ഡേവിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അമേരിക്കയിൽ കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. മരണ സംഖ്യയിൽ
അമേരിക്ക ചൈനയെ മറികടന്നിരുന്നു. 3860 പേരാണ് അമേരിക്കയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.