മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്വയം സമ്മതിച്ച കങ്കണയ്ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല: നഗ്മ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (11:46 IST)
വാട്ട്സ് ആപ്പ് ചാറ്റുകളുടെ പേരിൽ നടിമാർക്ക് സമൻസ് അയയ്ക്കുന്ന നർക്കോട്ടിക്സ് കൺടട്രോൾ ബ്യുറോ എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് പരസ്യമായി വെളിപ്പെടുത്തിയ കങ്കണ റണാവത്തിനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യവുമായി നഗ്മ. ട്വീറ്റിലൂടെയാണ് പ്രതിഷേധം തുറന്നു വ്യക്തമാക്കിയത്. വാട്ട്സ് ആപ്പ് ചാറ്റുകൾ ചോർത്തി നൽകി അഭിനയത്രിമാരുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതാണോ എൻസിബിയുടെ ജോലി എന്നും നഗ്മ ചോദിയുക്കുന്നു.

'വാട്ട്സ് ആപ്പ് ചാറ്റുകളുടെ പേരിൽ ദീപികയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്ന എൻസിബി എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പരസ്യമായി വെളിപ്പെടുത്തിയ കങ്കണയ്ക്കെതിരെ നടപടിയെടുക്കുന്നില്ല. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി സ്വന്തം പ്രയത്നങ്ങൾകൊണ്ട് ഉയർന്നുവന്ന മുൻ നിര അഭിനയത്രിമാരുടെ ചിത്രം മോശമാക്കുന്നതാണോ എൻസിബിയുടെ ജോലി ?' നഗ്മ ട്വീറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച സിനിമക്കാരെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുകയാണ് എന്ന് നഗ്മ കുറ്റപ്പെടുത്തുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :