1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India's COVID19 case tally crosses 57-lakh mark with a spike of 86,508 new cases & 1,129 deaths in last 24 hours.

രാജ്യത്ത് കൊവിഡ് ബാധിതർ 57 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗബാധ

വാർത്തകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 86,508 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. 57,32,519 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്..
 
ഇന്നലെ മാത്രം 1,129 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 91,149 ആയി ഉയർന്നു. 46,74,988 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,66,382 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  11,56,569 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 6,74,36,031 സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തത്. 
 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു