ആരാണ് രഹ്‌ന ഫാത്തിമ? വിശ്വാസം വ്രണപ്പെടുത്താൻ മാത്രമായി കച്ചകെട്ടി ഇറങ്ങിയ ആക്‌റ്റിവിസ്‌റ്റോ?

ആരാണ് രഹ്‌ന ഫാത്തിമ? വിശ്വാസം വ്രണപ്പെടുത്താൻ മാത്രമായി കച്ചകെട്ടി ഇറങ്ങിയ ആക്‌റ്റിവിസ്‌റ്റോ?

കെ എസ് ഭാവന| Last Updated: ചൊവ്വ, 27 നവം‌ബര്‍ 2018 (18:44 IST)
ആരാണ് രഹ്‌ന ഫാത്തിമ? ഇന്നും ആളുകളുടെ മനസ്സിലെ ചോദ്യമാണിത്. അടുത്തിടെ, ശബരിമലയിൽ യുവതീ പ്രവേശം അംഗീകരിച്ച് സുപ്രീംകോടതി വിധി പ്രസ്ഥാവന നടത്തി. ഈ വിധിയെത്തുടർന്ന് ശബരിമലയിലെത്തിയ യുവതികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയത് രഹ്‌നയായിരുന്നു.

ഇതിന് ശേഷമായിരിക്കും ഇവരെക്കുറിച്ച് കൂടുതൽ പേരും അറിയുന്നത്. എന്നാൽ കേരളത്തിലെ പുരോഗമന സമരങ്ങളുടെ മുൻപന്തിയിൽ ഈ യുവതി എന്നും ഉണ്ടായിരുന്നു. ഓർമ്മയില്ലേ ഫറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസ്‌താവനക്കെതിരെ മാറ് തുറന്നുകാണിച്ച സ്‌ത്രീയെ? തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായ സ്‌ത്രീയെ? അതെ, അതെല്ലാം രഹ്ന ഫാത്തിമ ആയിരുന്നു.

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കറുപ്പുമുടുത്ത് മലകയറാനെത്തിയ രഹ്‌ന അതിന് മുന്നേ ഫേസ്‌ബുക്കിൽ കുറച്ച് ഫോട്ടോ പങ്കുവച്ചപ്പോഴാണ് കേരളത്തിലെ ചില 'വിശ്വാസികൾ' രഹ്‌നയെ അറിഞ്ഞത്. അതിന് പിന്നിലെ കാരണം ഇത്രയും തന്റേടിയായ ഒരു സ്‌ത്രീയോ എന്നതും അവരുടെ പേരിലെ മുസ്ലീം ഐഡന്റിറ്റിയും തന്നെയാണ്.

ബിഎസ്എൻഎൽ ജീവനക്കാരി, മോഡൽ, ആക്‌ടിവിസ്‌റ്റ്, നടി എന്നിവയാണ് രഹ്‌നയുടെ ഫീൽഡ്. ഭർത്താവ് മനോജിനും കുട്ടികൾക്കുമൊപ്പം കൊച്ചിയിലാണ് രഹ്നയുടെ താമസം.

ആക്‌ടിവിസ്‌റ്റായ രഹ്‌ന എങ്ങനെ ഒരു ഭക്തയാകും? ഇതാണ് പലരേയും ചൊടിപ്പിച്ച മറ്റൊരു കാര്യം. ഇതിന് മുമ്പേ തന്നെ താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് രഹ്‌ന പറയുകയും ചെയ്‌തിരുന്നു. കൂടാതെ ഹിന്ദുമത വിശ്വാസിയും അല്ല.

ഇതുകൂടാതെ, ചുംബന സമരം ബാക്ക്‌ഗ്രൗണ്ടും. സദാചാര പൊലീസിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലെ സജീവ പങ്കാളിയായിരുന്നു രഹ്ന. ഇതിനെല്ലാം പുറമേ, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന തൃശൂരിലെ പുലികളി
വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു.

ഇന്റര്‍സെക്‌സ് വ്യക്തികളുടെ ജീവിതം വരച്ചുകാണിക്കുന്ന സിനിമയില്‍ രഹ്ന നഗ്ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. നാട്ടിലെ 'യഥാർത്ഥ വിശ്വാസികൾ'ക്ക് ഇതൊക്കെ അറിഞ്ഞാൽ മതിയല്ലോ. പിന്നീടങ്ങോട്ട് രഹ്‌നയോടുള്ള ദേഷ്യം തീർത്തത് രഹ്‌നയുടെ ഫേസ്‌ബുക്ക് പോസ്‌റ്റുകൾക്ക് താഴെയാണ്.

ദർശനത്തിനെത്തി, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിൽ രഹ്‌ന ഫാത്തിമ ഇപ്പോൾ അറസ്‌റ്റിലാണ്. ശരീരഭാഗങ്ങൾ കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഇട്ടതിനെത്തുടർന്ന് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിലാണ് അറസ്‌റ്റ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് ...

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'
അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ ...

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള ...

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് ...

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷ ചട്ടം കഴിഞ്ഞ ദിവസം പുറത്ത് ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ...

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
2025 ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും ...